ചക്കംകണ്ടത്ത് മാലിന്യ നിക്ഷേപം തടയാൻ നിരീക്ഷണ ക്യാമറകൾ മിഴി തുറന്നു…

ഗുരുവായൂർ:മാലിന്യ നിക്ഷേപം തടയാൻ നിരീക്ഷണ ക്യാമറ മിഴി തുറന്നു.
മാലിന്യ നിക്ഷേപകർ കുടുങ്ങും
ഗുരുവായൂർ നഗരസഭയുടെ തീരപ്രദേശമായ ചക്കം കണ്ടം -അങ്ങാടിത്താഴം തീരദേശ റോഡിൽ മാലിന്യ നിക്ഷേപകരെ പിടികൂടുന്നതിനുവേണ്ടി പൊതുജനസഹകരണത്തോടെ സ്ഥാപിച്ച നിരീക്ഷണ ക്യാമറയുടെ സമർപ്പണം  നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്സൺ എ എം ഷഫീർ നിർവഹിച്ചു,ഇരുപതാം വാർഡ് കൗൺസിലർ പി കെ നൗഫൽ അധ്യക്ഷനായി.
നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത് വഴി ഇവിടങ്ങളിലെ മാലിന്യ നിക്ഷേപം തടയാൻ സാധിച്ചുവെങ്കിലും ചില സാമൂഹ്യദ്രോഹികൾ ക്യാമറ ഇല്ലാത്ത സ്ഥലങ്ങൾ നോക്കി ഇടറോഡുകളിലൂടെ വന്ന് മാലിന്യ നിക്ഷേപം തുടർന്ന സാഹചര്യത്തിലാണ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിലുള്ള ജാഗ്രത സമിതിയുടെ നിർദ്ദേശപ്രകാരം ക്യാമറകൾ ഇല്ലാത്ത സ്ഥലങ്ങളിൽ കൂടി നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്,
ഇതോടുകൂടി രണ്ടര കിലോമീറ്റർ ദൂരമുള്ള തീരദേശ റോഡ് മുഴുവൻ ക്യാമറയുടെ നിരീക്ഷണത്തിലായി,
മാലിന്യ നിക്ഷേപം തടയുന്നതിനും, കുറ്റകൃത്യങ്ങൾ തടയുന്നതിനും, പൊതുജന സുരക്ഷ ഉറപ്പുവരുന്നതിനും ക്യാമറകൾ സഹായകമാകുമെന്ന് ഉദ്ഘാടകൻ പറഞ്ഞു,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലക്ഷ്മി സി ശുചിത്വ സന്ദേശം നൽകി,ശുചിത്വമിഷൻ കോഡിനേറ്റർ സജന സന്നിഹിതയായി,
തീരദേശ ജാഗ്രത സമിതി അംഗങ്ങളായ ശരീഫ് കായൽ കടവ് സ്വാഗതവും ശ്രീധരൻ കറുത്തേടത്ത് നന്ദിയും പറഞ്ഞു.

.

Leave a Reply

Your email address will not be published. Required fields are marked *