വടക്കേക്കാട്:ക്രിസ്തുയേശു യെരുശലേം ദേവാലയത്തിലേക്ക് പ്രവേശിച്ചതിൻ്റെ ഓർമ പുതുക്കികൊണ്ട് തൊഴിയൂർ സെന്റ് ജോർജ് ഭദ്രാസന ഇടവക പള്ളിയിൽ ഓശാന ആചരിച്ചു. സഭ മേലധ്യക്ഷൻ അഭിവന്ദ്യ സിറിൽ മാർ ബസ്സേലിയോസ് മെത്രാപോലീത്തായുടെ മുഖ്യ കർമികത്വത്തിൽ കാലത്ത് കുരുത്തോല ശുശ്രുഷയും, കുരുത്തോല പ്രദക്ഷിണവും തുടർന്നു വിശുദ്ധ കുർബ്ബാനയും ഊട്ടും ഉണ്ടായിരുന്നു.ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും,കുരിശു മരണത്തിന്റെയു ഓർമകൾ പുതുക്കുന്ന പീഡാനുഭവവാരത്തിനു ഇന്ന് തുടക്കമായി. പെസഹ വ്യാഴാഴ്ച സഭ മേലധ്യക്ഷൻ അഭിവന്ദ്യ സിറിൽ മാർ ബസ്സേലിയോസ് മെത്രാപോലീത്തായുടെ മുഖ്യ കർമികത്വത്തിൽ കാൽകഴുകൽ ശുശ്രുഷയും ഭദ്രാസന ഇടവക ദേവാലയത്തിൽ ഉണ്ടാകുമെന്ന് ഇടവക കമ്മിറ്റി അറിയിച്ചു.
തൊഴിയൂർ ഭദ്രാസന ഇടവക പള്ളിയിൽ ഓശാന ഞായർ ആചരിച്ചു
