പുന്നയൂർക്കുളം: വടക്കേ പുന്നയൂരിൽ തെരഞ്ഞെടുപ്പ് പോസ്റ്റർ പതിക്കുന്നതിനിടെ യുഡിഎഫ് പ്രവർത്തകന് മർദ്ദനമേറ്റു. വടക്കേ പുന്നയൂർ അന്നത്തയിൽ അജ്സലി(19)നെയാണ് ആക്രമിച്ചത്.പരിക്കേറ്റ അജ്സലിനെ പുന്നയൂർക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാത്രി 7.15ഓടെയാണ് സംഭവം.യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളിധരൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി വടക്കേ പുന്നയൂർ സെൻ്ററിൽ പോസ്റ്റർ പതിക്കുന്നതിനിടെയാണ് സംഭവം.അക്രമത്തിനു പിന്നിൽ
സിപിഎം പ്രവർത്തകനായ വടക്കേ പുന്നയൂർ സ്വദേശി നിസാർ ആണെന്ന് അജ്സൽ പറയുന്നു.വടക്കേക്കാട് പൊലീസിൽ പരാതി നൽകി.
പുന്നയൂരിൽ തെരഞ്ഞെടുപ്പ് പോസ്റ്റർ പതിക്കുന്നതിനിടെ യു ഡി എഫ് പ്രവർത്തകനു മർദ്ദനം;പൊലീസിൽ പരാതി നല്കി
