ചാവക്കാട് ബീച്ചിൽ അപ്രതീക്ഷിത കടലേറ്റം; പാർക്കിംഗ് ഗ്രൗണ്ട് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ അപ്രതീക്ഷിത വേലിയേറ്റം. പാർക്കിംഗ് ഗ്രൗണ്ട് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. ഇന്ന് വൈകീട്ട് നാലോടെയാണ് വേലിയേറ്റം ഉണ്ടായത്. വലിയ തിരമാല വന്നതോടെ ആളുകൾ പരിഭ്രാന്തരായി. കടൽവെള്ളം കരയിലേക്ക് അടിച്ചു കയറി. അൽപ്പ സമയത്തിനു ശേഷം കടൽ ശാന്തമായി. ചാവക്കാട് ബീച്ചിൽ അടിക്കടി ഉണ്ടാവുന്ന വേലിയേറ്റം മൂലം വെള്ളം കയറുന്നത് കച്ചവടക്കാർക്കും സഞ്ചാരികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.അതേസമയം കടപ്പുറം അഞ്ചങ്ങാടി വളവിലും വൈകീട്ട് ആറോടെ വേലിയേറ്റത്തിൽ കടൽവെള്ളം റോഡിലേക്ക് അടിച്ചുകയറി. റോഡിനു മറുവശത്ത് മെയിൻ റോഡ് വരെ കടൽവെള്ളത്തിൽ മുങ്ങി. പഞ്ചായത്ത് പ്രസിഡൻ്റ് വി എം മനാഫ്, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ പി അഷ്ക്കർ അലി, പി വി ദിലീപ് കുമാർ എന്നിവർ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *