ഗുരുവായൂർ : ടി എൻ പ്രതാപൻ എം പി യുടെ മകൻ ആഷിഖും ഗുരുവായൂർ കുഞ്ഞീരകത്ത് ഭക്ത വത്സലന്റെ മകൾ അപർണ്ണയും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വച്ച് നടന്നു.ആർഭാടങ്ങൾ ചുരുക്കി ലളിതമായി നടത്തിയ വിവാഹത്തോടനുബന്ധിച്ച്
സ്വന്തം നാട്ടിലെ പാവപ്പെട്ട രണ്ടു കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിനാവശ്യമായ സ്വർണ്ണവും, ചിലവുകളും മാതാപിതാക്കൾക്ക് കൈമാറി.കെപിസിസി പ്രസിഡന്റ് കെ സുധാകരൻ,പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വിജയൻ, ഇരിങ്ങാലക്കുട ബിഷപ്പ് എന്നിവർ ചേർന്നാണ് വിവാഹ സഹായങ്ങൾ കൈമാറിയത്. . കൃഷ്ണ ഇന്നിൽ വച്ച് നടന്ന വിവാഹ സൽക്കാരത്തിൽ .കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ,ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്, മന്ത്രി കെ രാജൻ, രമേശ് ചെന്നിത്തല, വി എം സുധീരൻ, പികെ കുഞ്ഞാലിക്കുട്ടി, എംപി മാരായ കൊടികുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ,ആന്റോ ആന്റണി, ഹൈബി ഈഡൻ ജെബി മേത്തർ, രമ്യ ഹരിദാസ്, എം എൽ എമാരായ എ പി അനിൽകുമാർ, അൻവർ സാദത്ത്, ഷാഫി പറമ്പിൽ, പി ബാലചന്ദ്രൻ, സനീഷ് കുമാർ, ജോസഫ്, തൃശൂർ മേയർ എം പി വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ഡേവിസ്, എം എ യൂസഫലി, തൃശൂർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, ജില്ലാ കളക്ടർ കൃഷ്ണ തേജ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോക്, സത്യൻ അന്തിക്കാട് ,മുൻ മന്ത്രിമാരായ, വി എസ് സുനിൽകുമാർ, എസ് ശർമ്മ,സി പി എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, ഡി സി സി പ്രസിഡന്റ്ജോസ് വള്ളൂർ, സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്,ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ അനീഷ് കുമാർ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ്,, എം പി വിൻസെൻ്റ്, കെ വി അബ്ദുൾ ഖാദർ, തേറമ്പിൽ രാമകൃഷ്ണൻ,അനിൽ അക്കര, ടി വി ചന്ദ്രമോഹൻ, പി കെ കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു
