കുന്നംകുളം: വീട്ടമ്മ എഴുതി പാടി അഭിനയിച്ച ക്രിസ്മസ് കരോൾ ഗാന ആൽബം ‘ആ കാണുന്നിതാ താരമേ ‘സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പേർക്കുളം ചെറുവത്തൂർ റ്റൈയിൻസ് ഭാര്യ എസ്ബി എന്ന വീട്ടമ്മയാണ് സ്വന്തമായി വരികൾ എഴുതി ആൽബത്തിന് വേണ്ടി പാടി അഭിനയിച്ചിട്ടുള്ളത്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ആൽബം നിർമ്മിച്ചിരിക്കുന്നത് റ്റൈയിൻസ് ചെറുവത്തൂർ ആണ്. സംവിധാനം മിഥുൻ പി ചന്ദ്രൻ,എഡിറ്റിംങ്ങ്, ക്യാമറ റഫീഖ് നാലകത്ത്. മ്യൂസിക് സുനേഷ് പാവനി,കോളിംങ്ങ്
ബെൽ മീഡിയയാണ് ആൽബം പുറത്തിറക്കിയിട്ടുള്ളത്. ആർത്താറ്റ് പള്ളി, മന്ദലാം കുന്ന് ബീച്ച്,വീട്,ഓഫീസ് എന്നിവടങ്ങളിൽ വെച്ചാണ് ചിത്രീകരണം.കുന്നംകുളം ബ്ലോസം ഐ ടി കമ്പനി ജീവനക്കാരിയാണ് എസ്ബി.വിദ്യാർത്ഥികളായ എയ്ഞ്ചൽ,മരിയ എന്നിവർ മക്കളാണ്.ക്രിസ്മസ് തലേന്ന് പുറത്തിറക്കിയ ആൽബം കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ വൻ തരംഗമായിരിക്കുകയാണ്
വീഡിയോ കാണാം…
