മരത്തംകോട്  വയോധികയുടെ മാല കവർന്ന മോഷ്‌ടാവ് മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ

കുന്നംകുളം: മരത്തംകോട്
വയോധികയുടെ മാല പൊട്ടിച്ച മോഷ്‌ടാവിനെ മണിക്കൂറു കൾക്കുള്ളിൽ കുന്നംകുളം പോലീസ് അറസ്‌റ്റ് ചെയ്തു. കോത്തോളിക്കുന്ന് സ്വദേശി തറമേൽഞാലിൽ വീട്ടിൽ ഹരിദാസി (48)നെയാണ് കുന്നംകുളം സ്‌റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്‌റ്റ് ചെയ്ത‌ത്. മരത്തംകോട് എ.കെ.ജി. നഗറിലാണ് ബൈക്കിലെത്തിയ പ്രതി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞത്. എ.കെ.ജി. നഗർ സ്വദേശിനി രമണി (73)യുടെ മൂന്നു പവൻ തൂക്കം വരുന്ന മാലയാണ് പ്രതി കവർന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിനാണ് സംഭവം.വീടിനു മുൻപിൽ മുറ്റമടിച്ചു നിൽ ക്കുകയായിരുന്ന വീട്ടമ്മയുടെ അടുത്തേക്ക് ബൈക്കിൽ ചുവപ്പും കറുപ്പും വരെയുള്ള ഷർട്ടും ഹെൽമറ്റും ധരിച്ചെത്തിയ പ്രതി ബൈക്ക് വീടിനു മുൻപിൽ നിർത്തിയതിനുശേഷം വീട്ടമ്മയുടെ സമീപത്തേക്കെത്തി മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാ തിയുടെ അടിസ്ഥാനത്തിൽ പോലീസ് ദ്രുതഗതിയിൽ സി. സി.ടിവി കാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്‌റ്റിലായത്.കുന്നംകുളം സ്പെഷൽ ബ്രാഞ്ചിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സഹകരണത്തോടെ സബ് ഇൻസ്പെക്ടർ സുനിൽകുമാർ, സിവിൽ പോലീസ് ഓഫീ സർമാരായ ഷിജിൻ പോൾ, അജിൽ, ഷിജിൻ, മനീഷ്, അശ്വിൻ, സുധീഷ് എന്നിരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *