ഗുരുവായൂർ: നഗരസഭ കുടുംബശ്രീ സംരംഭമായ ജനകീയ ഹോട്ടലിന് ഇനി പുതിയ മുഖം.കിഴക്കേ നടയിൽ നഗരസഭ ടൗൺ ഹാളിനോട് ചേർന്ന് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനമാരംഭിച്ച ജനകീയ ഹോട്ടൽ മൂന്നുവർഷമായി നഗരസഭയുടെ പരിപൂർണ്ണ സഹകരണത്തോടുകൂടി സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പടിഞ്ഞാറേ നടയിൽ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ജനകീയ ഹോട്ടലിൻ്റെ ഉദ്ഘാടനം എൻ.കെ. അക്ബർ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷനായി.കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. എ.കവിത മുഖ്യാതിഥിയായി.നഗരസഭ വൈസ് ചെയർമാൻ അനീഷ്മ ഷനോജ് സ്വാഗതവും,നഗരസഭാ സെക്രട്ടറി എച്.അഭിലാഷ് നന്ദിയും രേഖപ്പെടുത്തി. സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ
എ.എം ഷെഫീർ, എ.എസ്. മനോജ്, കൗൺസിലർമാരായ കെ പി എ റഷീദ്,കെ.പി.ഉദയൻ,
നഗരസഭ മുൻ ചെയർ പേഴ്സൺ എം.രതി,മെമ്പർ സെക്രട്ടറി ജിഫി ജോയ്, ക്ലീൻ സിറ്റി മാനേജർ കെ.എസ്.ലക്ഷ്മണൻ, സി.ഡി.എസ്.ചെയർപേഴ്സൺമാരായ അമ്പിളി ഉണ്ണികൃഷ്ണൻ,മോളി ജോയ്
തുടങ്ങിയർ പങ്കെടുത്തു.
16 പേരടങ്ങുന്ന കുടുംബശ്രീ അംഗങ്ങളാണ് സംരംഭം നടത്തുന്നത്.രാവിലെ പ്രഭാത ഭക്ഷണവും,സ്പെഷ്യൽ വിഭവങ്ങളോട് കൂടിയ ഉച്ചയൂണും, ബിരിയാണിയും ജനകീയ ഹോട്ടലിൽ ലഭ്യമാണ്
