അഖിലേന്ത്യാ ജനാധിപത്യ മഹിളാഅസോസിയേഷൻ വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ കാൽനട ജാഥക്ക് തുടക്കമായി

എരുമപ്പെട്ടി:വർഗ്ഗീയതയ്ക്കും സാമൂഹിക ജീർണ്ണതക്കുമെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ കാൽനട ജാഥക്ക് തുടക്കമായി.പന്നിത്തടം സെന്ററിൽ നടന്ന പൊതു യോഗത്തിൽ മഹിള അസോസിയേഷൻ വടക്കാഞ്ചേരി ഏരിയ സെക്രട്ടറി മിനി അരവിന്ദന് പതാക കൈമാറികൊണ്ട് ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ ജാഥ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ പന്നിത്തടം മേഖല പ്രസിഡന്റ് ഷീജ മണി
അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജാഥ വൈസ് ക്യാപ്റ്റൻ കർമ്മല ജോൺസൺ, ജാഥ മാനേജർ മീന സാജൻ, സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗങ്ങളായാ പി.എസ് പ്രസാദ്, അഡ്വ. കെ.എം നൗഷാദ്, സി.പി.ഐ.എം പന്നിത്തടം ലോക്കൽ സെക്രട്ടറി ഫ്രാൻസിസ് കൊള്ളന്നൂർ,അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗങ്ങളായ സുമന സുഗതൻ , ദിവ്യ ഗിരീഷ്,ഷേർളി ദിലീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ പന്നിത്തടം മേഖല സെക്രട്ടറി സുഗിജ സുമേഷ്  സ്വാഗതവും വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം രമണി രാജൻ നന്ദിയും പറഞ്ഞു.മെയ് 20 മുതൽ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി മെയ് 22 കുറാഞ്ചേരിയിൽ നടക്കുന്ന സമാപന സമ്മേളനം അഖിലേന്ത്യാ ജനാധിപത്യ അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി മേരി തോമസ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *