പെരുമ്പിലാവ്:അക്കിക്കാവ് ടിഎം വിഎച്ച്എസ്എസ് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. കരിക്കാട് സ്വദേശി താഴത്തേതിൽ വീട്ടിൽ പതിനാറ് വയസ്സുള്ള ഷർഹാനാണ് മർദ്ദനമേറ്റത്. സീനിയർ വിദ്യാർത്ഥികൾ സ്കൂളിൽ വച്ച് ഷർട്ടിന്റെ ബട്ടൻസ് ധരിക്കാൻ ഷെർഹാനോട് പറഞ്ഞത് ഷെർഹാൻ നിരസിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ പഴഞ്ഞി റോഡിൽ വച്ച് പ്ലസ് വൺ വിദ്യാർത്ഥിയായ ഷെർഹാനെ സംഘം ചേർന്ന് മർദ്ദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ ഷർഹാൻ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അക്കിക്കാവ് ഗവ.സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം
