തൃശൂർ ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡണ്ടായ സി.സുമേഷിന് സ്വീകരണം

ഗുരുവായൂർ:തൃശൂർ ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡണ്ടായ ഗുരുവായൂർ സി.സുമേഷിന് ഗുരുവായൂർ ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ സ്വീകരണം നൽകി.രുഗ്മിണി റീജൻസിയിൽ ചേർന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യഷനായി.അനുമോദന ചടങ്ങും ആദരിക്കലും സംസ്ഥാന വർക്കിംങ് പ്രസിഡൻ്റ് സി. ബിജുലാൽ ഉൽഘാടനം ചെയ്തു. ജി.കെ.പ്രകാശ് അനുമോദന സന്ദേശം നടത്തി, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്,ജില്ലാ നേതാക്കളായ അമ്പാടി ഉണ്ണികൃഷ്ണൻ, വി.ആർ. സുകുമാർ, എൻ.കെ. അശോക് കുമാർ, പ്രേംരാജ് ചൂണ്ടലാത്ത്, ശ്രേഷാദ്രി , രവീന്ദ്രൻ നമ്പ്യാർ, എൻ.കെ. രാമക്യഷ്ണൻ, രാജേഷ് ഗോകുലം, പി.എ. ജയൻ, എൻ.കെ അഷറഫ് , ബാബുരാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സുമേഷ് മറുപടി പ്രസംഗവും സ്ഥീകരണത്തിന് നന്ദിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *