അണികളിൽ ആവേശം നിറച്ച് സി എച്ച് റഷീദിൻ്റെ റോഡ് ഷോ ആരംഭിച്ചു

ഗുരുവായൂർ:യു ഡി എഫ് സ്ഥാനാർഥി സി. എച്ച് റഷീദിന്റെ റോഡ് ഷോ ഗുരുവായൂർ കിഴക്കെ നടയിൽ ലീഗ് ജില്ല പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു.നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോയിൽ സ്ഥാനാർഥി തുറന്ന വാഹനത്തിൽ വോട്ടർമാരെ അഭിവാദ്യം ചെയ്തു.
റോഡ് ഷോ മമ്മിയുർ വഴി വടക്കേകാട് പുന്നയൂർകുളം ചാവക്കാട് ഒരുമനയൂർ എങ്ങണ്ടിയുർ,കടപ്പുറം ബ്ലാങ്ങാട് വഴി രാത്രി 8 മണിക്ക് മന്നലാംകുന്നിൽ സമാപിക്കും.റോഡ് ഷോ ഉദ്ഘാടന പരിപാടിയിൽ അരവിന്ദൻ പല്ലത്ത് അധ്യക്ഷനായിരുന്നു.സി.എ ഗോപ പ്രതാപൻ,ഉമ്മർ മുക്കണ്ടത്ത്,കെ.കെ ഹംസക്കുട്ടി,ആർ.വി അബ്ദുൽ റഹീം,സി. എസ് സൂരജ്, ആന്റോ തോമസ്,ഷാനവാസ് തിരുവത്ര,ആർ.രവികുമാർ,ബഷീർ പൂക്കോട്,ആർ.വി ജലീൽ,ആർ.വി നവനീത്,നൗഷാദ് അഹമ്മു,കെ.പി ഉദയൻ,നിഖിൽ ജി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *