എൻ ഡി എ സ്ഥാനാർത്ഥി ബി.ഗോപാലകൃഷ്ണ നെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തു

ഗുരുവായൂർ:ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി അഡ്വ.ബി. ഗോപാലകൃഷ്‌ണനെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കറുടെ നിർദേശപ്രകാരം തൃശൂർ തൃശൂർ ജില്ല കലക്ടറാണ് നടപടിയെടുത്തത്. ജനപ്രാതിനിധ്യ നിയമം (1951) ലെ 123(3) വകുപ്പും തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ട വ്യവസ്ഥകളും ലംഘിച്ചതിനാണ് കേസെടുക്കാൻ ഉത്തരവിട്ടത്.ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി വിശ്വാസിയായ ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് മുന്നണികൾ എന്തുകൊണ്ട് ഹിന്ദുവിനെ സ്ഥാനാർത്ഥിയായി നിർത്തുന്നില്ലെന്നുമായിരുന്നു ഗോപാലകൃഷ്‌ണന്റെ വാദം. ഇന്ന് രാവിലെ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലും ഗോപാലകൃഷ്ണണൻ ഇത് ആവർത്തിക്കുകയും താൻ പറഞ്ഞതിൽ ഉറച്ചുനില്ക്കുന്നുവെന്നും പറഞ്ഞിരുന്നു. സംഭവത്തിൽ വിവിധ രാഷ്ട്രീയ സംഘടനകൾ ഗോപാലകൃഷ്‌ണൻ്റെ പ്രസ്താവനകൾക്കെതിരെ നേരത്തെ തിരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *