കേച്ചേരി പറപ്പൂക്കാവ് പൂരം കഴിഞ്ഞ് മടങ്ങുകയായിരുന്ന  ആന പാപ്പാന്മാർ തമ്മിൽ സംഘർഷം; ഒരാൾക്ക് ഗുരുതര പരിക്ക്.

കുന്നംകുളം: കേച്ചേരി പറപ്പൂക്കാവ് പൂരം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാപ്പാന്മാർ തമ്മിൽ സംഘർഷം.മച്ചാട് ജയറാം ആനയുടെയും ചിറക്കാട് അയ്യപ്പൻ ആനയുടെയും പാപ്പാന്മാർ തമ്മിലാണ് സംഘർഷം. സംഘർഷത്തിൽ പാപ്പന്മാരിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ചിറക്കാട് അയ്യപ്പൻ ആനയുടെ പാപ്പാൻ കോട്ടയം സ്വദേശി 34 വയസ്സുള്ള ബിജിക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8:30യോടെയായിരുന്നു സംഭവം. തിരക്കു പിടിച്ച പൂര പറമ്പുകളിൽ പാപ്പാന്മാർ തമ്മിൽ സംഘർഷത്തിലേർപ്പെടുന്നത് ജനങ്ങൾക്ക് ഭീക്ഷണിയാവുകയാണ്. പൊതുവെ  ആനകൾ ഇടയുന്നതുമൂലം ഉത്സവ പറമ്പുകളിലേക്ക് ജനങ്ങൾ ഭയത്തോടെയാണ് എത്തുന്നത്. ഇതിനിടെയാണ് ആനകൾക്കിടയിൽ കിടന്ന് പാപ്പാൻമാരുടെ അടിപിടി

Leave a Reply

Your email address will not be published. Required fields are marked *