കുന്നംകുളത്ത് വീണ്ടും ഭൂചലനം;പരിഭ്രാന്തരായി ജനങ്ങൾ

കുന്നംകുളം:കുന്നംകുളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം. പരിഭ്രാന്തനായി ജനം. ഞായറാഴ്ച പുലർച്ചെ 3.55 നാണ് ഭൂചലനം ഉണ്ടായത്.  ഭൂമിക്കടിയിൽ നിന്നും വൻമുഴക്കത്തോടെ ഭൂമി കുലുങ്ങിയത്. കുലുക്കം3 മുതൽ 4 സെക്കൻ്റ് വരെയും  മുഴക്കം 10 സെക്കൻ്റോളവും നീണ്ടുനിന്നു. റിക്ചർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് ഉണ്ടായത്.തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി, കുന്നംകുളം വേലൂർ, കൈപ്പറമ്പ് കടങ്ങോട്, എരുമപ്പെട്ടി, കേച്ചേരി,ഗുരുവായൂർ  തുടങ്ങിയ മേഖലകളിലാണ് ഭൂമി കുലുക്കമുണ്ടായത്.ഭൂമിക്കടിയിൽ നിന്നും ഇടിമുഴക്കം പോലെയുള്ള ശബ്ദവും ഒപ്പം വിറയലും അനുഭവപ്പെട്ടു. എവിടെ നിന്നും അപകട വിവരം അറിവായിട്ടില്ല.പലരും പരിഭ്രാന്തരായി വീടിന് പുറത്തേക്കോടിയതായി പറയുന്നു.വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *