സ്വകാര്യബാങ്കിന്റെ ജപ്തി നടപടിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

തൃശൂർ :കാഞ്ഞാണിയിൽ ബാങ്കിൻ്റെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. കാഞ്ഞാണി ഈന്തക്കുന്ന് ചെമ്പൻ വിനയന്റെ മകൻ വിഷ്ണു (25) ആണു ജീവനൊടുക്കിയത്. വായ്പ തിരിച്ചടവ് മുടങ്ങിയതിന് തുടർന്ന് ബാങ്ക് ജപ്തി നടപടിയിലേക്ക് കടക്കാനിരിക്കെയാണ് ജീവനൊടുക്കിയത്.12 കൊല്ലം മുമ്പാണ് വീട് വെക്കാനായി വിഷ്ണുവിന്റെ കുടുംബം എട്ട് ലക്ഷം രൂപ വായ്പയെടുത്തത്. തിരിച്ചടവ് ഇടയ്‌ക്ക് മുടങ്ങിയിരുന്നു. ഇതോടെ കുടിശ്ശികയായി. ആറ് ലക്ഷം രൂപ കുടിശ്ശിക വന്നതോടെ വീട് ഒഴിയാൻ ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഇന്ന് ബന്ധുവീട്ടിലേക്ക് മാറാനിരിക്കേയാണ് വിഷ്ണു രാവിലെ ജീവനൊടുക്കിയത്. കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കോവിഡ് പ്രതിസന്ധിയിലാണ് തിരിച്ചടവ് മുടങ്ങിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു.വിഷ്ണുവിന്റെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *