പട്ടാമ്പിയിൽ വീട് കുത്തിത്തുറന്ന് മോഷണം;38 പവൻ സ്വർണ്ണവും പണവും നഷ്ടപ്പെട്ടു

പട്ടാമ്പി:പട്ടാമ്പിയിൽ വീട് കുത്തിത്തുറന്ന് മോഷണം. മരുതൂരിൽ അബൂബക്കറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. 38 പവൻ സ്വർണ്ണാഭരണവും 16000 രൂപയും മോഷണം പോയി. അബുബക്കറിൻ്റെ പരാതിയിൽ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രി ആവശ്യത്തിനായി തൃശൂരിൽ പോയതായിരുന്നു അബൂബക്കറും കുടുംബവും. തിരിച്ച് വരാൻ വൈകിയതോടെ ബന്ധുവീട്ടിൽ താമസിച്ചു. ഈ അവസരം മുതലെടുത്താണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.രാവിലെ ജോലിക്കാരി എത്തിയപ്പോൾ വീടിൻ്റെ വാതിൽ പൊളിച്ച നിലയിൽ കണ്ടു.വീട്ടിൽ ആരുമുണ്ടായിരുന്നില്ല.ഉടനെ തന്നെ ഇവർ അബൂബക്കറെ വിളിച്ച് വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി അറിഞ്ഞത്. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് മോഷ്ടാക്കൾ കവർന്നത്. അയൽവാസി സൂക്ഷിക്കാൻ നൽകിയതുൾപ്പെടെ സ്വർണ്ണമാണ് മോഷണം പോയതെന്ന് അബൂബക്കർ പറഞ്ഞു. അബൂബക്കറിൻ്റെ പരാതിയെ തുടർന്ന് പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *