തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ഗുരുവായൂരിനെ വാരണാസിയാക്കും-ബി. ഗോപാലകൃഷ്ണൻ

ഗുരുവായൂർ:തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ഗുരുവായൂരിനെ വാരണാസിയെ പോലെ വികസിപ്പിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി ബി.ഗോപാലകൃഷ്ണൻ പ്രഖ്യാപിച്ചു. ഗുരുവായൂരിൻ്റെ സംമ്പൂർണ്ണ വികസനം ലക്ഷ്യം വച്ച് എൻഡിഎ പുറത്തിറക്കിയ വികസനരേഖ പ്രകാശനം ചെയ്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഒരു പരിധിവരെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ചെയ്യുന്നത്. മുസ്ലീം ലീഗിനെ തടയാൻ സി പി എമ്മിന് കഴിയില്ല,മുസ്ലീംലീഗ് മതേതരത്വമല്ല എന്നു പറയാൻ ഇവിടത്തെ എൽഡിഎഫ് എം എൽ എക്ക് ധൈര്യം ഉണ്ടോ എന്ന് ചോദിച്ച അദേഹം
മുസ്ലിം ലീഗും സിപിഎം ഉം സയാമീസ് ഇരട്ടകൾ ആണെന്നും ആരോപിച്ചു. ഗുരുവായൂർ ക്ഷേത്ര പരിസരത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പോസ്റ്ററുകൾ പതിക്കുകയും
നിരോധിക്കപ്പെട്ട ഇടങ്ങളിൽ വീഡിയോ ചിത്രീകരണം നടത്തുകയും ചെയ്ത
എൽഡിഎഫ് സ്ഥാനാർത്ഥി എൻ കെ അക്ബറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ബി.
ഗോബാലകൃഷ്ണൻ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ എൻ ഡി എ നിയോജക മണ്ഡലം കൺവീനർ ദയാനന്ദൻമാമ്പുള്ളി, നിയോജക മണ്ഡലം ഇൻ ചാർജ് അനീഷ് ഇയ്യാൽ,ബി ജെ പി
ജില്ല സെക്രട്ടറി കെ.ആർ ബൈജു, ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *