ഗുരുവായൂർ:ക്ഷേത്രത്തിലേക്ക് ടി വി എസ് മോട്ടോർ കമ്പനിയുടെ സമർപ്പണമായി മൂന്ന് തട്ടുള്ള അഞ്ച് കിലോഗ്രാം തൂക്കം വരുന്ന വെളളി കവര വിളക്കും അമ്പത് സ്റ്റെയിൻലെസ് സ്റ്റീൽ ബഞ്ചും.ടി.വി.എസ് ഡയറക്ടർ കെ.എൻ രാധാകൃഷ്ണനാണ് സമർപ്പണം നടത്തിയത്. ക്ഷേത്രം സോപാനത്തിൽ ശ്രീഗുരുവായൂരപ്പന് കദളിക്കുലയും നെയ്യും കാണിക്കയും സമർപ്പിച്ച ശേഷമായിരുന്നു ഈ സമർപ്പണം. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ,ഭരണ സമിതി അംഗങ്ങളായ സി.മനോജ്, കെ .എസ് .ബാലഗോപാൽ ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ എന്നിവർ സന്നിഹിതരായി. സമർപ്പണത്തിൻ്റെ രസീത് ചെയർമാനും അഡ്മിനിസ്ട്രേറ്ററും ചേർന്ന് ടി.വി.എസ് മോട്ടോർ കമ്പനി ഡയറക്ടർ കെ.എൻ. രാധാകൃഷ്ണന് കൈമാറി.ഭക്തർ ,ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ഗുരുവായൂരപ്പന് സമർപ്പണമായി വെളളി കവര വിളക്കും 50 സ്റ്റെയിൻലെസ് സ്റ്റീൽ ബഞ്ചും
