കണ്ണന് നേദിക്കാൻ
കദളി കുല… ഇനി ഗുരുവായൂരിലെ കർഷകരുടെ തോട്ടങ്ങളിൽ നിന്ന്

ഗുരുവായൂർ: കണ്ണന് നേദിക്കാനുള്ള കദളി പഴം ഇനി ഗുരുവായൂരിലെ തോട്ടങ്ങളിൽ വിളയും.നഗരസഭ ജനകീയ ആസൂത്രണ പദ്ധതിയിൽ  ഉൾപ്പെടുത്തി പൂക്കോട്, തൈക്കാട്, ഗുരുവായൂർ കൃഷിഭവൻ പരിധികളിലെ കൃഷിക്കൂട്ടങ്ങൾ ആരംഭിച്ച കദളിവാഴ തോട്ടമാണ് ഇപ്പോൾ വിളവെടുപ്പിന് പാകമായിരിക്കുന്നത്.
കദളിവാഴക്കുല വിളവെടുപ്പ് ഉദ്ഘാടനം സെൻറ് തോമസ് പള്ളി അങ്കണത്തിൽ വെച്ച്  ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അനീഷ്മഷനോജ് അധ്യക്ഷത വഹിച്ചു.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വിജയൻ മുഖ്യ അതിഥിയായി.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം എഷഫീർ സ്വാഗതവും, വാർഡ് കൗൺസിലർ ഷിൽ വജോഷി നന്ദിയും പറഞ്ഞു.
സ്ഥിരം സമിതി അധ്യക്ഷ ബിന്ദു അജിത് കുമാർ,കൗൺസിലർ
മാരായ കെ പി റഷീദ് , രഹിത പ്രസാദ്, അജിത ദിനേശൻ ,അജിത അജിത്  ,
കൃഷി ഓഫീസർമാരായ എം. ശശീന്ദ്ര, വി.സി.രജീന,കൃഷിക്കൂട്ടത്തിന് നേതൃത്വം കൊടുത്ത ഫാദർ ജെയിംസ് ഇഞ്ചോടിക്കാരൻ എന്നിവർ സംസാരിച്ചു.വിളവെടുപ്പിലെ ആദ്യത്തെ കദളിക്കുല ഗുരുവായൂർ ദേവസ്വം ചെയർമാന് പള്ളി വികാരി ഫാ. ജെയിംസ് ഇഞ്ചോടിക്കാരൻ സമ്മാനിച്ചു.ഗുരുവായൂർ
ക്ഷേത്രത്തിലെ നിവേദ്യങ്ങൾക്കും മറ്റും ആവശ്യമുള്ള പഴങ്ങൾ ഗുരുവായൂർ പ്രദേശത്തു തന്നെ വിളയിച്ചെടുക്കുക  അതിലൂടെ ഈ പ്രദേശത്തെ കർഷകരുടെ കാർഷികാദായം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് കദളീവനം പദ്ധതി.ഇപ്പോൾ ഗുരുവായൂർ ദേവസ്വം ഈ പദ്ധതിയിലൂടെ ലഭിക്കുന്ന കദളിപ്പഴങ്ങൾ സംഭരിക്കാൻ തയ്യാറായി മുന്നോട്ടു വന്നിരിക്കുകയാണ്. അതിന്റെ സന്തോഷത്തിലാണ് കദളി കർഷകർ.ഈ സാഹചര്യത്തിൽ ഗുരുവായൂർ നഗരസഭ തുടർ വർഷങ്ങളിലും കദളിവനം പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ്. ജനകീയ ആസൂത്രണം 2022 -23 വാർഷിക പദ്ധതിയിൽ മൂന്നുലക്ഷം രൂപ വകയിരുത്തി 15 ക്ലസ്റ്ററുകളിൽ ആയിരം കദളി വാഴ തൈകളാണ് കൃഷി ചെയ്തത്. ഈ വർഷവും പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *