പുന്നയൂർക്കുളം:സംയുക്ത മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ ബഹുജന റാലി വെള്ളിയാഴ്ച വൈകീട്ട് 4ന് പുന്നയൂർക്കുളം മാവിൻചുവട് നിന്നാരംഭിച്ച് വടക്കേക്കാട് ടി എം കെ റീജൻസി പരിസരത്ത് സമാപിക്കും.പുന്നയൂര്, പുന്നയൂർക്കുളം, വടക്കേക്കാട് പഞ്ചായത്തുകളിലെ മുപ്പതോളം മഹല്ലുകളെ ഉൾപ്പെടുത്തി കൊണ്ടാണ് ഐക്യദാർഢ്യ റാലി നടത്തുന്നത്. മാവിൻ ചുവട് പരിസരത്ത് കോറോത്തയിൽ മഹല്ല് ഖത്തീബ് മുഹമ്മദ് കുട്ടി ബാഖവി പ്രാർത്ഥന നടത്തും. സയ്യിദ് ഫള്ൽ നഈമി അൽ ജിഫ്രി തങ്ങൾ വടക്കൂട്ട് ഉദ്ഘാടനം ചെയ്യുന്ന റാലിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വിട്ടി പറമ്പിൽ,പുന്നയൂർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ കെ നിഷാർ തുടങ്ങിയവർ പങ്കെടുക്കും. വടക്കേക്കാട് ടിഎംകെ റീജൻസി പരിസരത്ത് നടത്തുന്ന സമാപന സമ്മേളനം ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്യും. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് എൻ എം കെ നബീൽ, വാർഡ് അംഗം ഷനിൽ, മുഹമ്മദ് സവാദ് വാഫി തുടങ്ങിയവർ സംസാരിക്കും.കമ്മിറ്റി ചെയർമാൻ മുഹമ്മദ് മൂത്തേടത്ത്,കൺവീനർ അറക്കൽ അബ്ദുൽ ഗഫൂർ, ട്രഷറർ പറയംകാട്ടിൽ കുഞ്ഞുമൊയ്തു,മാമു കടിക്കാട് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Related Posts
വൈലത്തൂർ സെൻ്റ് സിറിയക്സ് പള്ളിയിൽ ക്രിസ്മസ് ആഘോഷം
- Ramesh Chembil
- December 23, 2023
- 0
വടക്കേക്കാട്:വൈലത്തൂർ സെന്റ് സിറിയക്സ് പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ 500 ൽ പരം പാപ്പകൾ അണി നിരന്ന ബോൺ നത്താലയും സംഗീത നൃത്തചുവടുകളുമായി ഫ്ലാഷ് മോബും നടന്നു. […]
ചെറായി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം
- Ramesh Chembil
- March 6, 2024
- 0
പുന്നയൂര്‍ക്കുളം:ചെറായി ജിയുപി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം -ഓര്‍ത്തിരിക്കാം ഓര്‍മകളെ ഏപ്രില്‍ 27 ന് നടത്തും. റഖീബ് തറയില്‍ (ചെയര്മാന്), അസ്ലം കാണക്കോട്ട് (കണ്‍വീനര്‍), ഹൈദരാലി, സലീം, ലിറാര്‍, എം.കെ.രഘുനാഥ്, പ്രിയ, ടി.അനിത, റീന […]
രാഹുൽഗാന്ധി തിങ്കളാഴ്ച കുന്നംകുളത്ത്
- admin
- April 3, 2026
- 0
കുന്നംകുളം :കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഏപ്രിൽ 6 ന് തിങ്കളാഴ്ച കുന്നംകുളത്ത് എത്തും. യു ഡി എഫ് സ്ഥാനാർത്ഥി പി.ടി അജയ് മോഹന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കാണ് രാഹുൽഗാന്ധി […]
