പുന്നയൂർക്കുളം:ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ഓശാന തിരുനാൾ പ്രദിക്ഷണം നടത്തി. രാവിലെ സെന്റ് ആന്റണിസ് കാപ്പേളയിൽ വെച്ചു വികാരി ഫാ. ഡെന്നീസ് മാറോക്കി കുരുത്തോല വെഞ്ചിരിപ്പ് കർമ്മവും വശ്വാസികൾക്ക് കുരുത്തോല വിതരണംചെയ്തു.തുടർന്ന് പള്ളിയിലേക്ക് പ്രദീക്ഷണം നടത്തി.ട്രസ്റ്റിമാരായ ബാബു എടക്കളത്തൂർ, ജോഷി ചൊവ്വല്ലൂർ,യൂണിറ്റ് പ്രസിഡന്റ്മാർ എന്നിവർ നേതൃത്വം നൽകി. ഇതോടെ വിശുദ്ധവാര കർമ്മങ്ങൾക്ക് തുടക്കം കുറിച്ചു പെസഹ വ്യാഴം കാൽ കഴുകൽ ശുശ്രൂക്ഷ, ആരാധന,രാത്രി 7ന് പൊതു ആരാദനയും, അപ്പം മുറിക്കൽ ചടങ്ങും നടത്തും, ദുഃഖവെള്ളി കാലത്ത് 6.30ന് തിരു കർമം ആരംഭിക്കും വൈകീട്ട് 4.30നു യേശുവിന്റെ കുരിശ് മരണത്തെ അനുസരിച്ചുള്ള പീഡാനുഭവ ത്തിന്റെ പരിഹാപ്രദീക്ഷണം ആൽത്തറ കാപ്പേളയിലേക്ക് നടത്തും.ശനിയാഴ്ച കാലത്ത്6.30നു തിരുകർമങ്ങൾ
രാത്രി 11.30നു യേശുവിന്റെ ഉയർത്തെഴുന്നേല്പ് തിരുകർമങ്ങൾക്കു തുടക്കം കുറിക്കും
ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ഓശാന തിരുനാൾ പ്രദിക്ഷണം നടത്തി
