ഇരിങ്ങാലക്കുടയിൽ പെട്രോൾ പമ്പിലെത്തി ആത്മഹത്യക്ക് ശ്രമിച്ച ആൾ മരിച്ചു.കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് ആണ് മരിച്ചത്

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുടയിൽ പെട്രോൾ പമ്പിലെത്തി ആത്മഹത്യക്ക് ശ്രമിച്ച ആൾ മരിച്ചു.കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്.ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. യുവാവ് പമ്പിലെത്തി പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കുടുംബ വഴക്കാണ് ആത്മഹത്യക്ക് കാരണമെന്നാണ് ലഭിക്കുന്ന വിവരം.പരിക്കേറ്റ ഷാനവാസിനെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.പമ്പിലുള്ളവർ മാറിയ തക്കം നോക്കിയാണ് ഷാനവാസ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതെന്ന് പമ്പ് ജീവനക്കാർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *