ഗുരുവായൂർ:മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ബിജെപി നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ നടന്ന
ദേശീയ സൽഭരണ ദിനാചരണം കേന്ദ്ര മന്ത്രി സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ലളിതംഇന്നിൽ നടന്ന ചടങ്ങിൽ ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.നോർത്ത് ജില്ല ജന. സെക്രട്ടറി കെ ആർ അനീഷ്,ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത്,ചാവക്കാട് മണ്ഡലം പ്രസിഡണ്ട് വർഷ മണികണ്ഠൻ,ജില്ലാ മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു
അടൽ ബിഹാരി വാജ്പേയ് യുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഗുരുവായൂരിൽ നടന്ന ദേശീയ സൽഭരണ ദിനാചരണം കേന്ദ്രമന്ത്രി സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു
