നിരോധിക്കാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കണം: കെ.എച്ച്.ആർ.എ

ഗുരുവായൂർ:നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കവറും, ഡിസ്പോസിബിൾ ഗ്ലാസ്സും ഉപയാഗിക്കാതെയാണ് കേരള ഹോട്ടൽ ഏൻഡ് റസ്റ്റോറന്റ് അംഗങ്ങളുടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും നഗരസഭയുടെ നിർദ്ദേശം മാനിച്ച് കൊണ്ട് പ്രവർത്തിക്കുന്ന അസ്സോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങളിൽ നിന്നും നിരോധനത്തിൽ പെടാത്ത പാർസൽ സാധനങ്ങൾ പരിശോധനയുടെ പേരിൽ എടുത്ത് കൊണ്ടു പോവുന്ന പ്രവണത നഗരസഭ അധികൃതർ അവസാനിപ്പിക്കണമെന്നും കേരള ഹോട്ടൽ ഏൻഡ് റസ്റ്റോറന്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് എക്സി. യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വർക്കിങ് പ്രസിഡൻ്റ്
സി.ബിജുലാൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വർക്കിങ് പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സി.ബിജുലാലിനും മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ജി.കെ. പ്രകാശനും യോഗത്തിൽ സ്വീകരണം നൽകി. സി.എ.ലോക്നാഥ്,എൻ.കെ. രാമകൃഷ്ണൻ,രവീന്ദ്രൻ നമ്പ്യാർ, അഷ്റഫ്,ഒ.കെ.നാരായണൻ നായർ,രാജേഷ് ഗോകുലം, ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *