പുന്നയൂർക്കുളം:അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പന നടത്തിയ സംഭവത്തിൽ യുവാവിനെ ചാവക്കാട് എക്സൈസ് റേഞ്ച് പ്രിവന്റിവ് ഓഫീസർ എ.ബി.സുനിൽകുമാറും സംഘവും ചേർന്ന് അറസ്റ്റു ചെയ്തു.വൈലത്തൂർ ആശാരി തറ സൗപർണിക വീട്ടിൽ പരമേശ്വരൻ മകൻ പ്രതീഷ്കുമാർ (47) നെയാണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.ഇയാൾ വീട്ടിലും കച്ചേരിപ്പടിയിലെ ഇയാളുടെ ചായക്കടയിലും മദ്യവില്പന നടത്തുകയും ആവിശ്യക്കാർക്ക് എത്തിച്ചു നല്‍കുകയുമാണ് ചെയ്തു വന്നിരുന്നത്. എക്സൈസിനു ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കുന്നംകുളം കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാന്റ് ചെയ്തു.പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ടി ആർ സുനിൽ ,സി ഇ ഒ മാരായ എ.എൻ ബിജു,എസ്. ശ്യം,സി.കെ റാഫി, വനിതാ സിഇഒ,പി.ബി റൂബി എന്നിവരും ഉണ്ടായിരുന്നു
Related Posts
ആശാവർക്കർമാരുടെ സമരംഒത്തുതീർപ്പാക്കുക,അംഗണവാടി ജീവനക്കാരുടെ വേതന വർദ്ധന അംഗീകരിക്കുക ചാവക്കാട് മണ്ഡലം കോൺഗ്രസ്കമ്മിറ്റി ധർണ്ണ നടത്തി
- Ramesh Chembil
- March 26, 2025
- 0
ചാവക്കാട് :ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക,അംഗണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.മണ്ഡലം കോൺഗ്രസ് കമ്മിറ്റി […]
മണത്തല അയിനിപ്പുള്ളി ശ്രീസുബ്രമണ്യ ശാസ്താ മംഗല ക്ഷേത്രത്തിൽ ഇല്ലംനിറ ഭക്തിസാന്ദ്രമായി
- Ramesh Chembil
- August 9, 2024
- 0
ചാവക്കാട്:മണത്തല അയിനിപ്പുള്ളി ശ്രീസുബ്രമണ്യ ശാസ്താ മംഗല ക്ഷേത്രത്തിൽ ഇല്ലംനിറ ഭക്തിസാന്ദ്രമായി.പൂജാദി കാര്യങ്ങളുടെ അവകാശി അയിനിപ്പുള്ളി വൈശാഖ് ശർമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ ആണ് ചടങ്ങുകൾ നടന്നത്.ക്ഷേത്രം മേൽശാന്തി ഷാരോൺ ശാന്തി,വിനോദ് കുമാർ ശാന്തി,രാജേഷ്കുമാർ ശാന്തി എന്നിവർ സഹ […]
തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള നിയമസഭ സ്പീക്കർ
- admin
- May 22, 2026
- 0
തിരുവനന്തപുരം:കേരള നിയമസഭ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തെരഞ്ഞെടുക്കപ്പെട്ടു.തിരുവഞ്ചൂർ രാധാകൃഷ്ണന് 101 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിലെ എ സി മൊയ്തീന് 35 വോട്ടാണ് ലഭിച്ചത്.ചരിത്രത്തില്‍ ഇതാദ്യമായി കേരള നിയമസഭയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി മത്സരിച്ച ബി […]
