തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള നിയമസഭ സ്പീക്കർ

തിരുവനന്തപുരം:കേരള നിയമസഭ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തെരഞ്ഞെടുക്കപ്പെട്ടു.തിരുവഞ്ചൂർ രാധാകൃഷ്ണന് 101 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിലെ എ സി മൊയ്തീന് 35 വോട്ടാണ് ലഭിച്ചത്.ചരിത്രത്തില്‍ ഇതാദ്യമായി കേരള നിയമസഭയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി മത്സരിച്ച ബി ബി ഗേപകുമാറിന് 3 വോട്ട് ലഭിച്ചു.സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പടത്തിലേക്ക് ആനയിച്ചു.ഈ മാസം 23 മുതല്‍ 28 വരെ സഭ ചേരില്ല.29ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.ജൂണ്‍ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്.പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് ശേഷം നിയമസഭയില്‍ ഏറ്റവും അനുഭവപരിചയമുള്ള അംഗമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *