തീരത്ത് ആവേശ തിരയിളക്കി
പെരിയമ്പലം-അണ്ടത്തോട്  ബീച്ച് ഫെസ്റ്റ്.

പുന്നയൂര്‍ക്കുളം:പെരിയമ്പലം-അണ്ടത്തോട്  ബീച്ച് ഫെസ്റ്റ് തീരദേശത്തെ ആവേശത്തിലാഴ്ത്തി. പുതുവർഷ തലേന്ന് വൈകീട്ട് 6 മുതൽ തന്നെ ആളുകൾ തീരത്തേക്ക് ഒഴുകിയെത്തി.കാർണിവെൽ,
തൃശൂര്‍  ബ്ലാക്ക് ഡിയോണ്‍ അവതരിപ്പിച്ച ലൈവ് ഡിജെ, ഫ്യൂഷന്‍, വർണ്ണമഴ എന്നിവ കാണികളെ ആനന്ദത്തിലാഴ്ത്തി.
പുന്നയൂർക്കുളം പഞ്ചായത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്റെ സഹകരണത്തോടെയാണ് പെരിയമ്പലം-അണ്ടത്തോട്  ബീച്ച് ഫെസ്റ്റിവെൽ ഒരുക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, വൈസ് പ്രസിഡന്റ് ഇ.കെ.നിഷാര്‍, കെ.എച്ച്.ആബിദ്,പി.എസ്.അലി, എ.ഡി.ധനീപ്, ആലത്തയില്‍ മൂസ, ബിന്ദു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *