വടക്കേക്കാട് : നായരങ്ങാടി- ഞമനേങ്ങാട് റോഡ് നവീകരണത്തിൻ്റെ ഭാഗമായി കലുങ്ക് നിർമ്മിക്കാൻ റോഡ് പൊളിച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. മുന്നറിയിപ്പില്ലാതെയാണ് നായരങ്ങാടി ഓട്ടോ സ്റ്റാൻഡിന് സമീപത്തെ കലുങ്ക് അധികൃതർ പൊളിച്ചത്. പലരും സ്ഥലത്തെത്തുമ്പോഴാണ് റോഡ് പൊളിച്ചിട്ടത് അറിയുന്നത്. അധികൃതരുടെ നടപടിയിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധമുയരുന്നുണ്ട്. സാധാരണ ഇത്തരം പ്രവൃത്തികൾ നടത്തുമ്പോൾ പത്രങ്ങളിലും മറ്റും പൊതുമരാമത്ത് വകുപ്പ് അധികൃതർ മുന്നറിയിപ്പ് നല്കാറുണ്ട്. എന്നാൽ അത്തരം മുന്നറിയിപ്പോ, വഴിതിരിച്ചു വിടുന്ന സൂചനാ ബോർഡുകളോ വെച്ചിട്ടില്ല. ഇത് വാഹന യാത്രക്കാർക്കും പ്രദേശത്തെ നിരവധി സ്കൂൾ വാഹങ്ങൾക്കും മറ്റ് ഇരുചക്ര വാഹനങ്ങൾ അടക്കം യാത്രക്കാർക്ക് ദുരിതമായി
മുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ചു; ദുരിതത്തിലായി യാത്രക്കാർ
