ചാവക്കാട്:ചിങ്ങനാത്ത് കടവ് പാലം അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരമായി 10,03,99,198 ( പത്ത് കോടി മൂന്ന്ലക്ഷത്തി തൊണ്ണൂറ്റിയൊന്‍പതിനായിരത്തി ഒരു നൂറ്റി തൊണ്ണൂറ്റിയെട്ട് രൂപ) അനുവദിച്ചു. കിഫ്ബി സ്പെഷല്‍ തഹസില്‍ദാരുടെ എക്കൌണ്ടിലേക്ക് തുക കൈമാറി നല്‍കി . സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനവും ഭൂവുടമകള്‍ക്ക് തുക കൈമാറലും ഉടന്‍ നടക്കുമെന്ന് എന്‍.കെ അക്ബര്‍ എം.എല്‍.എ അറിയിച്ചു.കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 48 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ചിങ്ങനാത്ത് കടവ് പാലം അപ്രോച്ച് റോഡ് നിര്‍മ്മാണ പ്രവര്‍ത്തിയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകുകയാണ്. സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 10.04 കോടി രൂപ അനുവദിച്ച് സ്പെഷല്‍ തഹസില്‍ദാര്‍ക്ക് തുക കൈമാറി നല്‍കി. ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള 19/1 വിജ്ഞാപനവും സ്ഥലം ഉടമകള്‍ക്ക് തുക കൈമാറലും ഉടന്‍ നിര്‍വ്വഹിക്കും. ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വലിയ പദ്ധതികളില്‍ ഒന്നാണിത്.പൊതുമരാമത്ത് വകുപ്പിന്‍റെ നിര്‍വ്വഹണ ഏജന്‍സിയായ കേരള റോഡ് ഫണ്ട് ബോര്‍ഡ് ( KRFB) പാലവും അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതികാനുമതി നല്‍കുന്ന നടപടിയായി. ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിച്ചു. പാലത്തിനും അപ്രോച്ച് റോഡിനുമായി 38 കോടി രൂപയാണ് ചെലവ് വരുന്നത്. 9.75 മീറ്റര്‍ വീതിയിലും 253 മീറ്റര്‍ നീളത്തിലുമാണ് പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്‍റെ ഇരുവശത്തം 1.5 മീറ്റര്‍ വീതിയില്‍ ഫുട്പാത്തും നിര്‍മ്മിക്കുന്നതാണ്. പാലത്തിന് സമീപം 9 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന പ്രധാന റോഡിന് ഇരുവശത്തുമായി 3.5 മീറ്റര്‍ വീതിയില്‍ സര്‍വ്വീസ് റോഡും നിര്‍മ്മിക്കുന്നുണ്ട്. നാഷണല്‍ ഹൈവേയില്‍ നിന്നും ചാവക്കാട് , ഗുരുവായൂര്‍ പ്രദേശത്തേക്കുള്ള പ്രധാന ബൈപ്പാസായി ചിങ്ങനാത്ത് കടവ് പാലവും അപ്രോച്ച് റോഡും മാറും. ചിങ്ങനാത്ത് കടവ് പാലം സംബന്ധിച്ച അവലോകന യോഗം ചാവക്കാട് റസ്റ്റ് ഹൌസില്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എ.എച്ച് അക്ബര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എച്ച് സലാം, കൌണ്‍സിലര്‍മാരായ വിശ്വംഭരന്‍ പി.ഐ, സീന, ഫബീന നൌഷാദ് കെ.ആര്‍.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിബു, റവന്യൂ വിഭാഗം സൂപ്രണ്ട് സിന്ധു , റവന്യൂ ഇന്‍സ്പെക്ടര്‍ പ്രതാപന്‍, കെ.ആര്‍.എഫ്.ബി അസി. എഞ്ചിനീയര്‍ രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു
ചിങ്ങനാത്ത് കടവ് പാലം അപ്രോച്ച് റോഡ്; ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരമായി
