ഗുരുവായൂർ:കളിയാണ് ലഹരി, ജീവിതമാണ് ലഹരി എന്ന മുദ്രവാക്യം ഉയർത്തി പിടിച്ച് സിപിഐ ഗുരുവായൂർ മണ്ഡലം സമ്മേളന പ്രചരണാർത്ഥം എഐവൈഎഫ് ഗുരുവായൂർ മണഡലം കമ്മറ്റി സംഘടിപ്പിച്ച സ. ജേക്കബ് മെമ്മറിയിൽ സെവൻസ് ഫ്ലഡ് ലൈറ്റ് ടൂർണ്ണമെന്റ്എഐവൈഎഫ്
ജില്ല പ്രസിഡണ്ട് ബിനോയ് ഷബിർ ഉദ്ഘാടനം ചെയ്തു. സമാപന ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് നിർവഹിച്ചു. മൺഡലം ജോയിന്റ് സെക്രട്ടറി വിവേക് സ്വാഗതം പറഞ്ഞ ചടങ്ങിൽ മൺഡലം പ്രസിഡണ്ട് സന്തോഷ് അദ്ധ്യക്ഷനായി. സി.വി ശ്രീനിവാസൻ, ബിനീഷ് ചില്ലിക്കൻ, ജോതിരാജ്,നഗരസഭ വൈസ് ചെയർമാൻ അനീഷ്മ ഷനോജ്, സ്റ്റാൻഡിംങ് കമറ്റിചെയർമാൻ ഷെഫീർ തുടങ്ങിയവർ സംസാരിച്ചു.ടീം യൂണിറ്റി,ഏങ്ങണ്ടിയൂർ വിജയികളായി
കളിയാണ് ലഹരി, ജീവിതമാണ് ലഹരി… എഐവൈഎഫ് ഫ്ലഡ് ലൈറ്റ് ടൂർണ്ണമെന്റ്
