കുന്നത്തൂർ റസിഡൻസ് അസോസിയേഷൻ വാർഷികം


പുന്നയൂർകുളം:സാമൂഹ്യ, സാംസ്‌ക്കാരിക,
ജീവ കാരുണ്യരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കുന്നത്തുർ റസിഡൻസ് അസോസിയേഷൻ്റെ 14-ാം വാർഷികവും, പുതുവത്സര ആഘോഷവും
കെഎപി അസിസ്റ്റന്റ് കമാണ്ടന്റ് വി. സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ.അസോസിയേഷൻ
ചെയർമാൻ പി.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ റഹീം വീട്ടിപറമ്പിൽ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ നബീൽ എൻ എം കെ, ജാസ്മിൻ ഷെഹീർ, കൺവീനർ ഉമ്മർ അറക്കൽ,ടി.എസ്.സുരേഷ്, സജീവ് കരുമാലിക്കൽ, ഷാജു ചെറുവത്തൂർ, സി.കെ ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു. പി. ഗോപാലൻ, ഉമ്മർ അറക്കൽ,
ആരംഭകാലത്തെ അംഗങ്ങളെയും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അംഗങ്ങളുടെ മക്കളെയും ചടങ്ങിൽ അനുമോദിച്ചു.തുടർന്ന് വിവിധ കലാപരിപാടികളും, സ്നേഹ വിരുന്നും നടന്നു

Leave a Reply

Your email address will not be published. Required fields are marked *