ചാവക്കാട്:എടക്കഴിയൂരിൽ സ്പിരിറ്റ് കടത്തുന്നതിനിടെ
എക്സൈസ് പിടികൂടിയ രണ്ടംഗ സംഘത്തെ കോടതി റിമാൻ്റ് ചെയ്തു.കണ്ണൂർ തളിപ്പറമ്പ് മയ്യൂർ സ്വദേശി പെരുംമ്പൂരയിൽ ലിനേഷ് (33) കണ്ണൂർ തളിപ്പറമ്പ് ചുഴലി കൂനംദേശത്ത് താഴത്തെ പുരയിൽ ടി.കെ നവീൻ കുമാർ എന്നിവരെയാണ് റിമാൻ്റ് ചെയ്തത്.എടക്കഴിയൂർ
ചങ്ങാടം റോഡിൽ വച്ചാണ് ഇവരെ പിടികൂടിയത്.ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. സ്പിരിറ്റ് കടത്തു സംഘത്തെ കുറിച്ച്
സ്റ്റേറ്റ് എക്സസൈസ് എൻഫോഴ് മെൻ്റ് സ്ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു.ഇതേ തുടർന്ന് അസി.എക്സൈസ് കമ്മീഷണർ ടി.അനിൽകുമാറിൻ്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ടീമും വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടറും ചാവക്കാട് എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിക്ക് അപ്പ് വാനിൽ ചകിരിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന സ്പിരിറ്റ് പിടികൂടിയത്. 43 കന്നാസ്സുകളിൽ അടക്കം ചെയ്ത 1376 ലിറ്റർ സ്പിരിറ്റാണ് പിടിച്ചെടുത്തത്. വാഹനത്തിലുണ്ടായിരുന്ന
രണ്ടുപേരെ അറസ്റ്റുചെയ്തു.വാഹനം ഉൾപ്പെടെ തൊണ്ടിമുതലുകൾ കസ്റ്റഡിയിലെടുത്തു.പരിശോധനയിൽ വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ സി. എച്ച് ഹരികുമാർ,
റേയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി യു ഹരീഷ്,പ്രവൻ്റീവ് ഓഫീസർമാരായ
പി എച്ച് ജോസഫ്,എ ബി സുനിൽകുമാർ,ടി ആർ സുനിൽകുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ റാഫി,ശ്യാം,ഡ്രൈവർ റഫീഖ് എന്നിവർ പങ്കെടുത്തു.
