ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം തിരുനാവായ ശങ്കര മാരാർക്ക് സമ്മാനിച്ചു;അഷ്ടപദി അർച്ചനയിൽ പങ്കെടുത്തത് നൂറിലേറെ കലാകാരൻമാർ

ഗുരുവായൂർ:വൈശാഖ മാസ പുണ്യവുമായി ഗുരുവായൂർ ദേവസ്വം നടത്തിവരുന്ന അഷ്ടപദി സംഗീതോൽസവം ഭക്തസഹസ്രങ്ങൾക്ക് ആത്മീയ നിറവായി. 120 ലേറെ കലാകാരൻമാർ അഷ്ടപദിയർച്ചനയിൽ പങ്കെടുത്ത് ഭഗവദ് സായൂജ്യം നേടി
ഗുരുവായൂരപ്പൻ്റെ ഇഷ്ടഗീതമായ അഷ്ടപദിയുടെ പ്രചാരണത്തിനും പ്രോൽസാഹനത്തിനുമായി ദേവസ്വം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം സാംസ്കാരിക സമ്മേളനത്തിൽ വെച്ച് അഷ്ടപദി ആചാര്യൻ തിരുനാവായ ശങ്കര മാരാർക്ക്,കലാമണ്ഡലം കൽപ്പിത സർവ്വകലാശാല രജിസ്ട്രാർ ഡോ.പി.രാജേഷ് കുമാർ സമ്മാനിച്ചു.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. പുരസ്കാര നിർണയ സമിതി അംഗം അമ്പലപ്പുഴ വിജയകുമാർ പുരസ്കാര സ്വീകർത്താവിനെ സദസിന് പരിചയപ്പെടുത്തി. ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സ്വാഗതം പറഞ്ഞു. അഷ്ടപദിപുരസ്കാര നിർണയ സമിതി അംഗങ്ങളായ ഡോ.സദനം ഹരികുമാർ ,അമ്പലപ്പുഴ ചടങ്ങിൽ വിജയകുമാർ എന്നിവർ സന്നിഹിതരായി. പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ കെ.ജി.സുരേഷ് കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.തുടർന്ന് പുരസ്കാര സ്വീകർത്താവായ തിരുനാവായ ശങ്കര മാരാരുടെ വിശേഷാൽ അഷ്ടപദി കച്ചേരിയും അരങ്ങേറി.

കൃഷ്ണാ! ശ്രീഗുരുവായൂരപ്പാ!

Leave a Reply

Your email address will not be published. Required fields are marked *