ലഹരിക്കെതിരെ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു

വടക്കേക്കാട്: ഞമനേങ്ങാട്
യൂത്ത്പവർ ആർട്സ് ഏൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ വളർന്നു വരുന്ന യുവ തലമുറക്ക് ഒരു കരുതലായി ലഹരിക്കെതിരെ ബോധവൽകരണ ക്ലാസ്സ്‌ സങ്കടിപ്പിച്ചു.ഞമനേങ്ങാട് എൻ എം കെ നഗറിൽ വെച്ച് നടന്ന പരിപാടി വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് നബീൽ എൻ എം കെ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീധരൻ മാക്കാലിക്കൽ അധ്യക്ഷത വഹിച്ചു .ചടങ്ങിൽ ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ സി ജെ റിന്റോ, വടക്കേക്കാട് എസ് എച്ച് ഒ അനിൽ കുമാർ എന്നിവർ മുഖ്യാതിഥികളായി.എക്സൈസ് പ്രിവൻ്റീവ് ഓഫീസർ അരുൺകുമാർ, അസി.എക്സ്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ എസ് കെ ഖാലിദ്, കെ വി റഷീദ് ,മെമ്പർ എം.ഗിരീഷ്,യൂത്ത് കോൺഗ്രസ് സെക്രട്ടറി ഷർബനൂഷ്, സെക്കരിയ കുന്നച്ചം വീട്ടിൽ, അഷറഫ് വടക്കേക്കാട് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *