വൈലത്തൂർ ഈസ്റ്റ് എ എൽ പി സ്കൂളിൽ ലോക കൈ കഴുകൽ ദിനാചരണം നടത്തി

വടക്കേക്കാട് : വൈലത്തൂർ ഈസ്റ്റ് എ.എൽ.പി. സ്കൂളിൽ ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലോക കൈകഴുകൽ ദിനത്തിൻ്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സ്ക്കൂൾ അസംബ്ളിയിൽ പ്രധാനാധ്യാപകൻ വി. ജിയോ ജോർജ്  ആരോഗ്യകരമായി കൈകൾ കഴുകുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. കൈകൾ കഴുകാം നല്ല ആരോഗ്യ ശീലം കൈമാറാം എന്ന ആശയത്തെ മുൻനിർത്തി കുട്ടികളുടെ കവിതാലാപനവും, സ്കിറ്റും, പോസ്റ്റർ പ്രദർശനവും നടത്തി. ആരോഗ്യകരമായി കൈകൾ കഴുകുന്നതിന് കുട്ടികൾക്കായി പരിശിലനവും സംഘടിപ്പിച്ചു.  അധ്യാപകരായ എ.എ. സിസി, വിൻസി ജോസ്, ഫ്ലെമി സി പ്രസാദ്, ജോളി ജോസ്, സി. ജി മിനി എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *