ഗുരുവായൂർ:ബ്രഹ്മകുളത്ത് എസ്.എഫ്.ഐ പ്രവർത്തകൻ ഫാസിൽ കൊലക്കേസിൽ പ്രതികളായ മുഴുവൻ ആർ.എസ്.എസ് പ്രവർത്തകരെയും തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു.ആകെ 15 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. പ്രതികളിൽ ഒരാളായ ആനന്ത് 2017 ൽ കൊല്ലപ്പെട്ടിരുന്നു. മറ്റു പ്രതികളെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടുകൊണ്ട് ഉത്തരവായത്. സംശയാസ്പദമായി കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഉത്തരവ്. 2013 നവം.4 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്
ബ്രഹ്മകുളം ഫാസിൽ വധ കേസ്: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
