തൃശൂർ: തൃശൂരിലെ സ്വർണ നിർമാണ കേന്ദ്രങ്ങളിലും കടകളിലും ഉടമകളുടെ വീടുകളിലുമായി ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ റെയ്ഡ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 700ഓളം ഉദ്യോഗസ്ഥർ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്.
കണക്കില്‍ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു.ജിഎസ്ടി സ്പെഷ്യല്‍ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ഇതുവരെ കണക്കില്‍പെടാത്ത 104 കിലോ സ്വർണം കണ്ടെത്തിയെന്നാണ് വിവരം.തൃശൂരിലെ 74 കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുകയാണ്.മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പരിശോധന നടക്കുന്നത്.ബുധനാഴ്ച രാവിലെ ആരംഭിച്ച് റെയ്ഡ് ഇന്ന് രാവിലെയും തുടരുകയാണ്. സ്വർണ നിർമാണ കേന്ദ്രങ്ങളില്‍ ജിഎസ്ടി വെട്ടിപ്പ് നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്.
തൃശൂരില്‍ സ്വർണ്ണ നിർമ്മാണ നിർമ്മാണ കേന്ദ്രങ്ങളിൽ വൻ റെയ്ഡ്;104 കിലോ സ്വര്‍ണം പിടിച്ചെടുത്തു
