കുന്നംകുളം: കേച്ചേരിയിൽ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം.കേച്ചേരി പട്ടിക്കര സ്വദേശി രായ്മരിക്കാർ വീട്ടിൽ ഷെരീഫിന്റെ ഭാര്യ ഷബിത(45)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം. റോഡിലൂടെ നടന്നു പോവുകയായിരുന്ന ഷബിതയുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങി സംഭവസ്ഥലത്തു വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.
കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിർമ്മാണ പ്രവർത്തികൾ നടത്തുന്ന ഗോവ കേന്ദ്രീകരിച്ചുള്ള ബാബ് കൺസ്ട്രക്ഷൻ കമ്പനിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ കൗകാനപെട്ടി സ്വദേശി കിഴിക്കിട്ടിൽ വീട്ടിൽ മനോജ് (42)നെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിനിടയാക്കിയ വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു
കേച്ചേരിയിൽ ടോറസ് ലോറി ശരീരത്തിലൂടെ കയറി വീട്ടമ്മക്ക് ദാരുണാന്ത്യം
