പാവറട്ടി പുവ്വത്തൂരിൽ വിദ്യാർത്ഥിനി ടോറസ് കയറി മരിച്ചു

പാവറട്ടി: പുവ്വത്തൂരിൽ സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി ടോറസ് കയറി മരിച്ചു. പുവ്വത്തൂർ കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെ മകൾ ദേവപ്രിയ (18) ആണ് മരിച്ചത്. പുവ്വത്തൂർ സുബ്രമണ്യ ക്ഷേത്ര പരിസരത്ത് വെച്ച് ഇന്ന് വൈകീട്ട് 6.10 നാണ് അപകടം. ഗുരുവായൂർ എൽഎഫ് കോളേജിലെ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിനിയായ ദേവപ്രിയ സ്കൂട്ടറിൽ കോളേജിൽ നിന്ന് എൻ സിസി പരേഡ് കഴിഞ്ഞ് വരുമ്പോഴാണ് അപകടത്തിൽപെട്ടത്. മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിച്ച് ദേവപ്രിയ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഈ സമയം ഇത് വഴിവന്ന ടോറസ് ദേവപ്രിയയുടെ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *