വടക്കേക്കാട്: കോൺഗ്രസ് വടക്കേക്കാട് മണ്ഡലം കൺവെൻഷൻ കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി ഒ.അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. അജയ്കുമാർ വൈലേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം ഉപാദ്ധ്യക്ഷൻ ഹസ്സൻ തെക്കെപ്പാട്ടയിൽ, സ്വാഗതവും
മണ്ഡലം ട്രഷറർ അഷറഫ് തറയിൽ, നന്ദിയും രേഖപ്പെടുത്തി. ഫെബ്രുവരി നാലാം തിയ്യതി തൃശ്ശൂരിൽ എ.ഐ.സി.സി അദ്ധ്യക്ഷൻ
മല്ലികാർജുൻ
ഖാർഗെ ഉൽഘാടനം നിർവ്വഹിക്കുന്ന മഹാ ജനസഭയുടെ വിജയത്തിനായി സംഘടിപ്പിച്ച കൺവെൻഷനിൽ
വടക്കേക്കാട് മണ്ഡലം അദ്ധ്യക്ഷനായി അജയ്കുമാർ വൈലേരി ചുമതലയേറ്റെടുത്തു.വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി.കെ ഫസലുൽ അലി, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് നബീൽ എൻ എം കെ, ഉമ്മർ മുക്കണ്ടത്ത്, ഒ.എം മുഹമ്മദാലി, കോട്ടയിൽ കുഞ്ഞുമോൻ,
തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൽസി ബാബു, പഞ്ചായത്ത് മെമ്പർമാർ, പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായി.
