ഗുരുവായൂർ:വിലകയറ്റം നിയന്ത്രിയ്ക്കുവാൻ പൊതു വിപണിയിൽ ഇടപ്പെടുക,തൃശൂർ പൂരംകലക്കിയ ഗൂഡാലോചനയ്ക്കെതിരെ നടപടി സ്ഥീകരിയ്ക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിയ്ക്കുക,മുഖമന്ത്രി രാജി വെയ്ക്കുക എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി കൊണ്ട് ഗുരുവായൂർ മണ്ഡലം കോൺഗസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കൈരളി ജംഗ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠന് പന്തം നൽകി ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു.നഗരം ചുറ്റി നടന്ന പ്രകടനത്തിന് ആർ.രവികുമാർ , കെ.പി.ഉദയൻ,സി.എസ് സൂരജ് , ശശി വാറണാട്ട്,പി.ഐ. ലാസർ, ബാലൻ വാറണാട്ട്,ശിവൻ പാലിയത്ത്,രേണുകാ ശങ്കർ , സ്റ്റീഫൻ ജോസ്, ടി.വി. കൃഷ്ണദാസ് ,പ്രിയാ രാജേന്ദ്രൻ,കെ.കെ.രജ്ജിത്ത് , ഏ.കെ.ഷൈമിൽ,ഷൈലജ ദേവൻ തുടങ്ങിയവർ നേതൃത്വം നൽകി
ഗുരുവായൂരിൽകോൺഗ്രസ് പ്രവർത്തകർപന്തം കൊളുത്തി പ്രകടനം നടത്തി
