ഗുരുവായൂർ:നഗരസഭ ജനകീയാസൂത്രണം 2023-24 “പ്രതീക്ഷ”സൗജന്യ തുണി ചവിട്ടി നിർമ്മാണ പരിശീലന സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ,സി.ഡി.എസ് ചെയർപേഴ്സൺ മോളി ജോയ്, ഐ എം ഒ എസ് ചെയർമാൻ വിദ്യാധരൻ, പരിശീലനം നൽകിയ രേഖ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി സി.ഡി.എസ്.ചെയർപേഴ്സൺ അമ്പിളി ഉണ്ണികൃഷ്ണൻ സ്വാഗതവും വി.എസ് ദീപ നന്ദിയും പറഞ്ഞു.ഏഴു ദിവസം നീണ്ടു നിന്ന പരിശീലനത്തിൽ 15 പേർ പങ്കെടുത്തു.
“പ്രതീക്ഷ” ഗുരുവായൂരിൽ സൗജന്യ തുണി ചവിട്ടി നിർമ്മാണ പരിശീലനവും സർട്ടിഫിക്കറ്റ് വിതരണവും
