കുന്നംകുളം:ആർത്താറ്റ് വീട്ടമ്മ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. കൊല്ലപ്പെട്ട സിന്ധുവിന്റെ അടുത്ത ബന്ധുവായ ആൾ തന്നെയാണ് പിടിയിലായിട്ടുള്ളത്. കൊലപാതക ശേഷം വീടിനു പുറകിലെ പാടം വഴി രക്ഷപ്പെട്ട ആളെ ചീരംകുളം അമ്പലത്തിനടുത്ത് വച്ച് നാട്ടുകാർ ചേർന്ന് സംശയാസ്പദ നിലയിൽ പിടികൂടുകയായിരുന്നു.തുടർന്ന് പോലീസ് എത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരം വെളിവായത്. നഷ്ടപ്പെട്ട സ്വർണ്ണം ഇയാളിൽ നിന്ന് കണ്ടെത്തിയതായി അറിയുന്നു. ഇന്ന് രാത്രി 7 മണിയോടെയാണ് കൊലപാതകം നടന്നത്
ആർത്താറ്റ് കൊലപാതകം;പ്രതി കസ്റ്റഡിയിൽ
