105ൻ്റെ നിറവിൽ കണ്ടമ്പുള്ളി സ്കൂൾ;വാർഷീകാഘോഷം ഫെബ്രു.9 ന്

വടക്കേക്കാട്: എ എൽ പി സ്കൂൾ ഞനമേങ്ങാട് ഓൾഡ്  (കണ്ടമ്പുള്ളി) 105-ാം വാർഷികാഘോഷവും സ്ഥാപക മാനേജർ കണ്ടമ്പുള്ളി കൃഷ്ണ വൈദ്യർ അനുസ്മരണവും യാത്രയയപ്പും ഫെബ്രു. 9ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുന്ന ആഘോഷ പരിപാടി 
സിനിമാ നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്യും.
വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എംകെ അധ്യക്ഷത വഹിക്കും.സ്കൂൾ മാനേജർ അഡ്വ. കെ. എസ് മനോജ് ആമുഖ പ്രഭാഷണം നടത്തും.സിനിമാനടൻ ഇർഷാദ് അലി മുഖ്യാതിഥിയായി പങ്കെടുക്കും.ഇ എം ഇ ഷറഫുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തും.
ചാവക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ആർ രവീന്ദ്രൻ,പ്രധാന അധ്യാപിക  പി.ആർ രമാദേവി,വാർഡ് മെമ്പർ സരിത ഷാജി, അത്രപ്പുള്ളി നാരായണൻ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഓഫീസർമാർ, പിടിഎ, അധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുക്കും. 27 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപകൻ അബ്ദുൾ നാസറിന് യാത്രയയപ്പും,വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന  പൂർവവിദ്യാർഥികൾക്കുള്ള ആദരവും ചടങ്ങിൽ നടക്കും.വിവിധ കലാപരിപാടികളും ഉണ്ടാകുമെന്ന് ഭാരവാഹികളായ കെ.എസ് മനോജ്, സജീവ് കണ്ടമ്പുള്ളി,എന്‍ എം  ബക്കർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *