വടക്കേക്കാട്: സി പി ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാവ് എം സി കുഞ്ഞുമോൻ ഒന്നാം ചരമവാർഷീക ദിന അനുസ്മരണവും 2023-24 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിക്കലും നടത്തി.
സി പി ഐ ജില്ല സെക്രട്ടറി കെ.കെ വത്സരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.സി പി ഐ ലോക്കൽ സെക്രട്ടറി വി.എം മനോജ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ.പി സന്ദീപ്,അഡ്വ. മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു. ടി.ഭാസ്ക്കരൻ സ്വാഗതവും കെ.വി ജിതേഷ് കുമാർ നന്ദിയും പറഞ്ഞു
എം സി കുഞ്ഞുമേൻ അനുസ്മരണവും എസ് എസ് എൽ സി,പ്ലസ് ടു വിജയികളെ അനുമോദിക്കലും
