മെമ്പർഷിപ്പ് വിതരണോദ്ഘാടനം നടത്തി

എരുമപ്പെട്ടി:കേരള കർഷക സംഘം വടക്കാഞ്ചേരി ഏരിയ തല മെമ്പർഷിപ്പ് വിതരണം കർഷകസംഘം പന്നിത്തടം മേഖല കമ്മിറ്റിയിലെ മരത്തംകോട് പുളിച്ചാറം വീട്ടിൽ ഹൈദ്രോസ്സിനും കുടുംബാംഗങ്ങൾക്കും അംഗത്വം നൽകി കേരള കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.എൻ സത്യൻ ഉദ്ഘാടനം ചെയ്തു.കർഷകസംഘം പന്നിത്തടം മേഖല പ്രസിഡന്റ് എം.കെ ശശിധരൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മേഖല സെക്രട്ടറി വി.ശങ്കരനാരായണൻ സ്വാഗതവും രണേഷ് കെ.ആർ നന്ദിയും രേഖപ്പെടുത്തി. പ്രവർത്തകരായ സുഗിജ സുമേഷ്, റെജുല അബ്ദുൽവഹാബ്, പി.കെ അക്ബർ,പി.എം ഇഖ്ബാൽ,ഗീത രാജൻ,പി.എച്ച് അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *