പുന്നയൂർ പഞ്ചായത്തിന് മുന്നിൽഎൽ.ജി.എം.എൽ ഒപ്പ്‌ മതിൽ തീർത്തു

പുന്നയൂർക്കുളം:ബജറ്റ് വിഹിതം തടഞ്ഞുവെച്ച് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ജൂലൈ 20 ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടക്കുന്ന കളക്ടറേറ്റ് ധർണ്ണയുടെ ഭാഗമായി സംസ്ഥാനവ്യാപകമായി  നടന്ന ഒപ്പ് മതിൽ പുന്നയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ ഉദ്ഘാടനം ചെയ്തു.ജില്ല സെക്രട്ടറിയും പുന്നയൂർ പഞ്ചായത്ത് അംഗവുമായ സി അഷറഫ് അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗിലെ തദ്ദേശ സ്വയംഭരണ സ്ഥാപന ജന പ്രതിനിധികളുടെ സംഘടനയായ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്‌സ് ലീഗ്അംഗങ്ങളും പാർട്ടി ഭാരവാഹികളും പങ്കെടുക്കുന്ന രീതിയിലാണ് ഒപ്പ് മതിൽ നടന്നത്.2023-24 വർഷം അനുവദിക്കാതിരുന്ന മെയിന്റനൻസ് ഗ്രാൻറിലെ 1215 കോടിയും ജനറൽ പർപ്പസ് ഗ്രാൻറിലെ 557 കോടിയും പ്രത്യേക വിഹിതമായി അനുവദിക്കുക ,2024 മാർച്ച് 25 നകം ട്രഷറിയിൽ സമർപ്പിച്ച ശേഷം പണം അനുവദിക്കാതെ തിരിച്ചുനൽകിയ 1156.12 കോടി രൂപ പ്രത്യേക വിഹിതമായി അനുവദിക്കുക,ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്കുള്ള ഫണ്ട് തടയുന്ന സമീപനം തിരുത്തുക,ആറ് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക അനുവദിക്കുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒപ്പു മതിൽ സംഘടിപ്പിച്ചത്.പഞ്ചായത്തംഗങ്ങളായ എം.വി ഹൈദരലി,ബിൻസി റഫീഖ്,മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് പിഎ നസീർ,ജനറൽ സെക്രട്ടറി ടി.കെ ഉസ്മാൻ,വൈസ് പ്രസിഡന്റ്  ടി.എം നൂർദ്ദീൻ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.വി അലി,പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.നൗഫൽ,ടി.എം നാസർ, കെ.എ ഷെഫീഖ് എന്നിവർ പങ്കെടുത്തു.എൽ.ജി.എം. എൽ ജില്ല സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ അസീസ് മന്ദലാംകുന്ന് സ്വാഗതവും മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എം.സി മുസ്തഫ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *