ചേലക്കര:ചേലക്കരയിൽ സ്കൂളിലെത്തിയ വിദ്യാർത്ഥിനിയുടെ ബാഗിൽ നിന്ന് മലമ്പാമ്പിനെ കണ്ടെത്തി.
ചേലക്കര എൽ.എഫ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ബാഗിലാണ് മലമ്പാമ്പിനെ കണ്ടത്.രാവിലെ സ്കൂളിലെത്തി ഒന്നാമത്തെ പീരിയഡിൽ ബാഗ് തുറന്ന് പുസ്തകം എടുക്കുന്നതിനിടയിൽ കയ്യിൽ തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗിൽ പാമ്പിനെ കണ്ടത്. സഹപാഠികൾ ബാഗിന്റെ സിബ് അടച്ച് ക്ലാസിന് പുറത്ത് എത്തിച്ച് സ്കൂൾ പരിസരത്ത് ജോലിക്കെത്തിയവരുടെ സഹായത്തോയാടെ പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. പഴയന്നൂർ സ്വദേശിനിയായ വിദ്യാർ
ത്ഥിനിയുടെ രക്ഷിതാക്കളെ വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നിന്നാണ് പാമ്പ് ബാഗിൽ കയറിയത് എന്ന നിഗമനത്തിലെത്തിയത്.
ചേലക്കരയിൽ സ്കൂളിലെത്തിയ വിദ്യാർത്ഥിനിയുടെ ബാഗിൽ മലമ്പാമ്പ്
