കുന്നംകുളം: കേച്ചേരി പറപ്പൂക്കാവിൽ ആന പാപ്പാനെ തോട്ടി കൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ.മച്ചാട് ജയറാം എന്ന ആനയുടെ പാപ്പാൻ തിരുവല്ല കവിയൂർ സ്വദേശി തുമ്പുങ്കൽ മലയിൽ അയ്യപ്പദാസ് (32)നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചിറക്കാട് അയ്യപ്പൻ എന്ന ആനയുടെ പാപ്പാൻ കോട്ടയം സ്വദേശി ബിജിക്കാണ് പരിക്കേറ്റത്.ശനിയാഴ്ച വൈകീട്ട് പൂരം കഴിഞ്ഞ് പോകുന്നതിനിടെയാണ് പാപ്പാൻമാർ തമ്മിൽ സംഘർഷത്തിലേർപ്പെട്ടത്
കേച്ചേരി പറപ്പൂക്കാവിൽ ആനക്കാരനെ തോട്ടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
